അന്ന് താന്‍ ഇത്രയും നിഷ്‌കളങ്കയായിരുന്നോ? കനിഹ

ലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരസുന്ദരിയാണ് കനിഹ. താരം ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

ഇപ്പോഴിതാ താരം തന്റെ ഒരു കോളജ് കാലത്തിലെ ഐഡി കാര്‍ഡിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ്. 2001-2002 വര്‍ഷത്തെ ഐഡി കാര്‍ഡാണ് ഇത്. കാര്‍ഡില്‍ കനിഹയുടെ യഥാര്‍ഥ പേരായ ദിവ്യ വി. എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്ന് താന്‍ ഇത്രയും നിഷ്‌കളങ്കയായിരുന്നോ എന്ന സംശയവും കനിഹ ചോദിക്കുന്നുണ്ട്.

നാല് വര്‍ഷം മുമ്പുണ്ടായ പ്രളയത്തില്‍ വിലപ്പെട്ട പല കാര്യങ്ങളും നഷ്ടമായിരുന്നുവെങ്കിലും ഈ കാര്‍ഡ് അവശേഷിച്ചിരുന്നു. ഇന്നും താന്‍ നിധി പോലെയാണ് ഇത് സൂക്ഷിക്കുന്നതെന്നും താരം പറയുന്നു.

Top