kaniha facebook post

അമല പോളിന്റെയും ദിവ്യ ഉണ്ണിയുടെയും വിവാഹമോചന വാര്‍ത്ത തന്നെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

അതിനിടെയാണ് നടി കനിഹയും വിവാഹമോചിതയാകുന്നുവെന്ന വാര്‍ത്ത പ്രചരിച്ചത്. ഈ വാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് കനിഹ.

എട്ടുവര്‍ഷം മുമ്പുള്ള അതേ പ്രണയത്തില്‍ തന്നെയാണ് ഞാനും ഭര്‍ത്താവുമെന്നും അഞ്ച് വയസുള്ള മകനടങ്ങുന്ന സന്തോഷകുടുംബമാണ് തന്റേതെന്നും കനിഹ പ്രതികരിച്ചു.

എത്രയും പെട്ടന്ന് വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് നിര്‍ത്തണമെന്നും, സ്‌നേഹത്തില്‍ വിശ്വസിക്കുന്ന ആളാണ് താനെന്നും കനിഹ പറയുന്നു.

ഭര്‍ത്താവ് ശ്യാമുമായി അതീവ പ്രണയത്തിലാണ് താനെന്നും എല്ലാവര്‍ക്കും നല്ലൊരു ദിവസം നേരുന്നുവെന്നും കനിഹ ഫേസ്ബുക്കില്‍ കുറിച്ചു.

2008 ലായിരുന്നു സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ ശ്യാം രാധാകൃഷ്ണനുമായുള്ള കനിഹയുടെ വിവാഹം. പഴശ്ശിരാജ, ഭാഗ്യദേവത, സ്പിരിറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കു പ്രിയങ്കരിയായിരുന്നു കനിഹ.

പത്ത് കല്‍പനകള്‍ എന്ന ചിത്രത്തിലാണ് കനിഹ ഇപ്പോള്‍ അഭിനയിക്കുന്നത്.

ഭര്‍ത്താവ് ശ്യാമുമായുള്ള സെല്‍ഫിയും തന്റെ ഫെയ്‌സ്ബുക്കിലൂടെ കനിഹ പങ്ക് വെച്ചിട്ടുണ്ട്.

Top