അബ്രഹാമിന്റെ സന്തതികളിലൂടെ കനിഹ വീണ്ടും മമ്മൂട്ടിയുടെ നായികയാകുന്നു

മെഗാസ്റ്റാറിന്റെ നായികയായി കനിഹ വീണ്ടും എത്തുന്നു.

നവാഗതനായ ഷാജി പാടൂർ സംവിധാനം ചെയ്യുന്ന അബ്രഹാമിന്റെ സന്തതികളിലാണ് കനിഹ വീണ്ടും മമ്മൂട്ടിയുടെ നായികയായിയെത്തുന്നത്.

പഴശ്ശിരാജയിലാണ് കനിഹ ആദ്യമായി മമ്മൂട്ടിയുടെ നായികയായത്. തുടർന്ന് ദ്രോണയിലും നായികയായി. മമ്മൂട്ടിക്കൊപ്പം കോബ്ര, ബാവുട്ടിയുടെ നാമത്തിൽ എന്നീ ചിത്രങ്ങളിലും കനിഹ അഭിനയിച്ചിട്ടുണ്ട്.

മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന അബ്രഹാമിന്റെ സന്തതികളുടെ ചിത്രീകരണം ജനുവരി ഒന്നിന് ആരംഭിക്കും.

ദ ഗ്രേറ്റ് ഫാദറിന്റെ സംവിധായകൻ ഹനീഫ് അദേനിയുടേതാണ് തിരക്കഥ. ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബിജോർജാണ് ചിത്രം നിർമ്മിക്കുന്നത്.

Top