കണിച്ചുകുളങ്ങര കേസ്; സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി

ദില്ലി:കണിച്ചുകുളങ്ങര കൊലപാതക കേസില്‍ പ്രതിയായ സജിത്തിന്റെ ജാമ്യ ഹര്‍ജിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കുറ്റവാളി സജിത്ത് നീതിവ്യവസ്ഥയുടെ ദയ ഹര്‍ജിക്കുന്നില്ലെന്നും സജിത്ത് ക്രൂരഹൃദയനായ കുറ്റവാളിയാണെന്നും സംസ്ഥാനം സത്യവാങ്മൂലത്തില്‍ പറയുന്നു.

ബിസിനസ് പക പോക്കലിന് നടത്തിയ ക്രൂരകൊലപാതകമാണിതെന്നും നിരപരാധികളെയും പകയില്‍ കൊലപ്പെടുത്തിയെന്നും ഇതിനാല്‍ തന്നെ ജാമ്യം തേടിയുള്ള അപേക്ഷ തള്ളണമെന്നും സംസ്ഥാനം സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്തിനായി സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ ഹര്‍ഷദ് വി ഹമീദാണ് സത്യവാങ്മൂലം നല്‍കിയത്. ഇന്ന് ഹര്‍ജി പരിഗണിച്ചപ്പോഴാണ് ജനുവരിയിലേക്ക് 17 ലേക്ക് നീട്ടിവെക്കുകയാണെന്ന് സുപ്രീം കോടതി അറിയിച്ചത്.

Top