അവാര്‍ഡില്‍ സന്തോഷം പങ്കുവെച്ച് കനിയും സുരാജും

ധികം പുറത്തേക്ക് വന്നിട്ടില്ലാത്ത താരങ്ങളെ സംബന്ധിച്ച് അവാര്‍ഡുകള്‍ എന്നും പ്രചോദനമാണെന്ന് കനി കുസൃതി. അവാര്‍ഡുകളൊരിക്കലും കഴിവിന്റെ മാനദണ്ഡമല്ല. എല്ലാവര്‍ക്കും കഴിവുകളുണ്ട്, അതില്‍ ഒരാളെ മാത്രം തെരഞ്ഞെടുക്കേണ്ടി വരുമ്പോഴാണ് ഒരാള്‍ക്ക് മാത്രം അവാര്‍ഡ് ലഭിക്കുന്നതെന്നും കനി പറഞ്ഞു.

2019 ല്‍ ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിച്ചെന്നും സര്‍ക്കാര്‍ അംഗീകാരം കൂടി കിട്ടിയപ്പോള്‍ സന്തോഷമായെന്നും നടന്‍ സുരാജും പ്രതികരിച്ചു. വികൃതിയും, ആന്‍ഡ്രോയിഡ് കുഞ്ഞപ്പനും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളായിരുന്നു. എല്ലാവരും ഒരേ മനസോടെ നിന്നതുകൊണ്ടാണ് ചിത്രം ശ്രദ്ധിക്കപ്പെട്ടത്.

Top