സദാചാര പ്രചാരണത്തിലൂടെയുള്ള ഇല്ലാതാക്കിക്കളയും ഭീഷണിക്ക് മറുപടിയാണ് തന്റെ അവാർഡ്; കനി കുസൃതി

ഴിഞ്ഞ ദിവസം പ്രഖ്യാപിച്ച അമ്പതാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കിയ കനി കുസൃതിയുടെ സോഷ്യൽ മീഡിയയിലെ പുതിയ പോസ്റ്റ് വൈറലാകുന്നു.അവാർഡ് പ്രഖ്യാപനത്തിന് ശേഷം, തനിക്ക് വലിയ സന്തോഷമുണ്ടെന്നും തനിക്ക് ലഭിച്ച അവാർഡ് നടി പി കെ റോസിക്ക് സമർപ്പിക്കുന്നു എന്നും കനി ഇന്നലെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.

അതിന് പിന്നാലെ നടി പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചെങ്ങറ ഭൂസമരത്തിനു പിന്തുണ പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിനു മുമ്പിൽ രാത്രി സമരം നടത്തിയപ്പോൾ കൈരളി ടി.വി ഒളികാമറ ദൃശ്യങ്ങൾ വെച്ച് മ്യൂസിക്ക് ആൽബം ഉണ്ടാക്കി അഴിഞ്ഞാട്ടക്കാരും അരാജകവാദികളുമായി ചിത്രീകരിച്ച് രണ്ടു ദിവസത്തിനുള്ളിൽ ചാനലിലൂടെ ഇരുപതിലേറെ തവണ സംപ്രേക്ഷണം ചെയ്തതായും അതിൽ ‘അഭിനേതാക്കളായി’ കനിയടക്കമുള്ള സുഹൃത്തുക്കള്‍ ചിത്രീകരിക്കപ്പെട്ടതായും കനി പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

പിറ്റേ ദിവസം തിരുവനന്തപുരം പ്രസ് ക്ലബിൽ ഒരു മണിക്കൂർ നീണ്ട പത്ര സമ്മേളനത്തിൽ എല്ലാ സദാചാര വിചാരണകളെയും തങ്ങളെല്ലാം ഒരുമിച്ചിരുന്നു നേരിട്ടിരുന്നുവെന്നും ഈ അവാർഡിനെ സദാചാര പ്രചാരണത്തിലൂടെ ‘ഇല്ലാതാക്കിക്കളയും’ എന്ന് നെഗളിക്കുന്ന എല്ലാവർക്കുമുള്ള ഒരു മറുപടി കൂടിയായി എടുക്കുന്നതായും കുറിപ്പില്‍ കൂടി ചൂണ്ടിക്കാട്ടുന്നു. സെക്രട്ടേറിയറ്റിന് മുന്നില്‍ ചെങ്ങറ സമരത്തിന് ഐകൃദാര്‍ഢ്യം പ്രഖ്യാപിച്ച് സംഘടിപ്പിച്ച സമരത്തിനെതിരെ കൈരളി ടി.വിയിലെ ‘സാക്ഷി’ എന്ന പരിപാടിയിലൂടെയും ദേശാഭിമാനി പ്രസിദ്ധീകരിച്ച ‘അവരുടെ രാവുകള്‍’, ‘ചെങ്ങറ ഭൂമികൈയ്യേറ്റം: രാത്രിസമരം മസാല മയം’ എന്നിങ്ങനെ നീളുന്ന വാര്‍ത്തകളിലൂടെയും വ്യാപകമായി സദാചാര അക്രമം നടത്തിയിരുന്നുവെന്ന് കുറിപ്പിൽ പറയുന്നു.

Dileep Raj writesകനിക്കു കിട്ടിയ അവാർഡ് കൈരളി ടി.വിയ്‌ക്കു സമർപ്പിക്കുന്നു !ചെങ്ങറയിലെ ഭൂസമരത്തിനു പിന്തുണ…

Posted by Kani Kusruti on Tuesday, October 13, 2020

ആ സമയത്ത് ദേശാഭിമാനിയുടെയും കൈരളിയുടെയും റിപ്പോര്‍ട്ടിങ്ങിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെതിരെയാണ് കനി കുസൃതിയും സുഹൃത്തും എഴുത്തുകാരനുമായ ദിലീപ് രാജും രംഗത്തു വന്നിരിക്കുന്നത്. ദിലീപ് രാജ് ഫേസ്ബുക്കിൽ കുറിച്ച കുറിപ്പാണ് കനി കുസൃതി ഐക്യദാർഢ്യം പ്രഖ്യാപിച്ച് പങ്കുവെച്ചിരിക്കുന്നത്. ദിലീപ് രാജ് എഴുതിയതായതും കനി കുസൃതി പങ്കുവെച്ചതുമായ കുറിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്.

‘കനിക്കു കിട്ടിയ അവാർഡ് കൈരളി ടി.വിയ്‌ക്കു സമർപ്പിക്കുന്നു ! ചെങ്ങറയിലെ ഭൂസമരത്തിനു പിന്തുണ പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിനു മുമ്പിൽ രാത്രി സമരം നടത്തിയപ്പോൾ അഴിഞ്ഞാട്ടക്കാരും അരാജകവാദികളുമായി കൈരളി ടി.വി ഒളികാമറ ദൃശ്യങ്ങൾ വെച്ച് മ്യൂസിക്ക് ആൽബം ഉണ്ടാക്കി രണ്ടു ദിവസം ഇരുപതിലേറെ തവണ പ്രക്ഷേപണം ചെയ്തപ്പോൾ ഞങ്ങളെല്ലാം ഒരുമിച്ചാണ് അതിൽ “അഭിനേതാക്കളായി ” ചിത്രീകരിക്കപ്പെട്ടത്.

 

Top