കാഞ്ഞങ്ങാട് കൊലപാതകം, കൊല്ലാൻ ഉപയോഗിച്ച കത്തി കണ്ടെത്തി

കാസർകോട്: കാഞ്ഞങ്ങാട്ട് ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫിനെ കൊല്ലാൻ ഉപയോഗിച്ച കത്തി കണ്ടെത്തി. മുഖ്യപതി ഇർഷാദുമായി നടത്തിയ തെളിവെടുപ്പിനിടെ സംഭവസ്ഥലത്ത് നിന്ന് പത്തുമീറ്റർ മാറി തെങ്ങിൻ തോപ്പിൽ നിന്നാണ് കത്തി കണ്ടെത്തിയത്. രക്തക്കറ പുരണ്ട കത്തി ഇർഷാദ് തിരിച്ചറിഞ്ഞു. 23 ന് രാത്രിയാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ ഓഫ് അബ്ദുൾ റഹ്മാൻ കൊല്ലപ്പെട്ടത്.

ഇർഷാദടക്കം കൊലയാളി സംഘത്തിലെ 3 പേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. റിമാൻഡിൽ തുടരുന്ന എംഎസ് എഫ് മുനിസിപ്പൽ പ്രസിഡണ്ട് ഹസ്സൻ യൂത്ത് ലീഗ് പ്രവർത്തകൻ ആഷിർ എന്നിവരെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി. കൂടുതൽ പ്രതികളുണ്ടെന്നും മുസ്ലീം ലീഗ് നേതൃത്വത്തിന് പങ്കുണ്ടെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം.

Top