Kanhaiya Kumar – jnu – attack in plain

മുംബൈ: ജഹവര്‍ലാല്‍ നെഹ്റു സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ അധ്യക്ഷന്‍ കനയ്യകുമാറിനെ വിമാനത്തിലുള്ളില്‍ വധിക്കാന്‍ ശ്രമം. മുംബൈയില്‍നിന്നു പുനെയിലേക്കുള്ള യാത്രമധ്യേയായിരുന്നു സംഭവം. മുംബൈയില്‍നിന്നു പുനെയിലേക്കുള്ള വിമാനത്തില്‍ കയറിയ ഉടനെയായിരുന്നു സംഭവം.

കനയ്യയെ കണ്ടയുടന്‍ യാത്രക്കാരന്‍ കഴുത്തു ഞെരിക്കുകയായിരുന്നു. വിമാനജീവനക്കാരും മറ്റു യാത്രക്കാരും ചേര്‍ന്നു പിടിച്ചുമാറ്റുകയായിരുന്നു. ഇരുവരെയും സിഐഎസ്എഫ് വിമാനത്തില്‍നിന്നു പുറത്തിറക്കി. കനയ്യയെ ആക്രമിച്ചയാളെ സിഐഎസ്എഫ് കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ്.

പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് കനയ്യകുമാര്‍ മുംബൈയിലെത്തിയത്. പരിപാടിയില്‍ പ്രകോപനപരമായി പ്രസംഗിക്കരുതെന്നു കനയ്യക്കു പുനെ പൊലീസ് നോട്ടീസ് നല്‍കിയിരുന്നു.

കനയ്യ എത്തുന്നതു പരിഗണിച്ചു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് കാമ്പസില്‍ കനത്ത പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കനയ്യകുമാറിനെ വധിക്കുന്നവര്‍ക്കു നേരത്തേ സംഘപരിവാര്‍, തീവ്ര ഹിന്ദു സംഘനകള്‍ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

Top