സിപിഐ നേതാവ് കനയ്യകുമാറിന്റെ റാലിക്കു നേരെ ആക്രമണം; ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെന്ന് സംശയം

പാറ്റ്‌ന: മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥിയും സിപിഐ നേതാവുമായ കനയ്യകുമാറിന്റെ റാലിക്കു നേരെ ആക്രമണം. പൗരത്വ നിയമ ഭേദഗതിക്കെതിരെ ബിഹാറില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിക്കിടെയായിരുന്നു സംഭവം.

കനയ്യയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ കാറുകള്‍ക്കുനേരെ അക്രമികള്‍ കല്ലെറിയുകയായിരുന്നു എന്നാണ് വിവരം. നിരവധിപ്പേര്‍ക്കു കല്ലേറില്‍ പരുക്കേറ്റിട്ടുണ്ട്. കനയ്യ സുരക്ഷിതനാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം നടന്നത്.

കല്ലേറില്‍ കാറുകളുടെ ചില്ലുകള്‍ തകര്‍ന്നു. കല്ലേറിനുശേഷം അക്രമികള്‍ സംഭവസ്ഥലത്തുനിന്നു ഓടി രക്ഷപ്പെട്ടു. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരാണ് കല്ലേറിനു പിന്നിലെന്നാണു സൂചന. സംഘത്തില്‍ 20-25 പേരുണ്ടായിരുന്നെന്നും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Top