കങ്കുവ പുത്തന്‍ അപ്‌ഡേറ്റുകള്‍; ചിത്രം 2024 ല്‍ തിയേറ്ററുകളിലേക്ക്

കൊച്ചി: സൂര്യ എന്ന നടന്റെ കരിയറിലെ മികച്ച സിനിമകളില്‍ ഒന്നായിരിക്കും ‘കങ്കുവ’ എന്ന വാഗ്ദാനം ചെയ്തുകൊണ്ടാണ് സംവിധയകാന്‍ സിരുത്തൈ ശിവ ഈ സിനിമ ഒരുക്കിയിരിക്കുന്നത് . ‘കങ്കുവ’ എന്ന ബിഗ് ബജറ്റ് ചിത്രം ഒരു മള്‍ട്ടി-പാര്‍ട്ട് റിലീസിനായി സജ്ജമാക്കിയിരിക്കുകയാണ് ഈ സംവിധായകന്‍ . ചിത്രത്തിന്റെ ആദ്യ ഭാഗം 2024 റിലീസ് ചെയും. ‘കങ്കുവ’ 38 ഭാഷകളില്‍ മാത്രമല്ല, ഇമേഴ്സീവ് ഐമാക്‌സ് ഫോര്‍മാറ്റിലും, 2ഡി , 3ഡി പതിപ്പിലും പ്രദര്‍ശനം നടത്തും.

നവംബര്‍ 12-ന് പുറത്തിറക്കിയ ദീപാവലി പോസ്റ്റര്‍ ‘കങ്കുവ’യുടെ സിനിമാറ്റിക്ക് എക്‌സ്പ്പറ്റേഷന്‍ കൂട്ടുന്നു. 2024 ഏപ്രില്‍ 11 ന് ഈ സിനിമ റിലീസ് ചെയ്യുന്നതിനെ കുറിച്ചും സൂചനകള്‍ നല്‍കുന്നുണ്ട് . ഈ ബിഗ് ബജറ്റ് സിനിമയുടെ വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍ക്കായി ആകാംക്ഷയോടെയാണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്.
1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന ‘കങ്കുവ’ യില്‍ ഒരു യോദ്ധാവായാണ് സൂര്യ എത്തുന്നത് . സിനിമയുടെ വിപുലമായ ക്യാന്‍വാസിലേക്കും നൂതനമായ ചലച്ചിത്രനിര്‍മ്മാണ വൈദഗ്ധ്യത്തിലേക്കും ഒരു വിസ്മയകരമായ കാഴ്ചയാണ് നല്‍കുന്നുത്.

ബോളിവുഡ് താരം ദിഷ പടാനിയും ചിത്രത്തില്‍ വേഷമിടുന്നു. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദേശീയ അംഗീകാരങ്ങള്‍ നേടിയിട്ടുള്ള സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദ് ചിത്രത്തിന്റെ സംഗീതത്തിനു നേതൃത്വം നല്‍കിയിരിക്കുന്നത് . ഛായാഗ്രഹണ സംവിധായകന്‍ വെട്രി പളനിസാമിയാണ് ദൃശ്യവിസ്മയം ഒരുക്കിയിരിക്കുന്നത്. മലയാളത്തിലെ എഡിറ്റിംഗ് വിദഗ്ദനായ നിഷാദ് യൂസഫാണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്.

Top