ജീവനുള്ള കാലത്തോളം എല്ലാവരെയും തുറന്നു കാണിക്കും; തനിക്കെതിരെയും കേസ് കൊടുക്കൂവെന്ന് കങ്കണ

ന്യൂഡല്‍ഹി: സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് അതിരു കടന്ന റിപ്പോര്‍ട്ടിങ് നടത്തിയെന്ന് ആരോപിച്ച് റിപ്പബ്ലിക്, ടൈംസ് നൗ ചാനലുകള്‍ക്കെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച നിര്‍മാതാക്കളുടെ കൂട്ടായ്മക്കെതിരെ ശക്തമായ ഭാഷയില്‍ തുറന്നടിച്ച് നടി കങ്കണ റണാവത്ത്. കരണ്‍ ജോഹര്‍, യഷ് രാജ്, ആമിര്‍ ഖാന്‍, ഷാറൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവരുടേതടക്കമുള്ള നിര്‍മാണ കമ്പനികളുടെ നടപടിക്കെതിരെയാണ് കങ്കണ രംഗത്തെത്തിത്.

ബോളിവുഡ് മയക്കു മരുന്നിന്റെയും ചൂഷണത്തിന്റേയും സ്വജനപക്ഷപാതത്തിന്റേയും ജിഹാദിന്റേയും കേന്ദ്രമാണെന്ന് കങ്കണ പറഞ്ഞു. തനിക്കെതിരെയും കേസ് കൊടുക്കണമെന്നും താന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഇനിയും എല്ലാവരേയും തുറന്നു കാണിക്കുമെന്നും കങ്കണ ട്വീറ്റ് ചെയ്തു.

Bullywood the gutter of drugs, exploitation, nepotism and jihad it’s lid is off instead of cleaning this gutter #BollywoodStrikesBack well file a case on me also, till the time I am alive I will continue to expose you all #BollywoodStrikesBack https://t.co/TORYVWQYa0
— Kangana Ranaut (@KanganaTeam) October 12, 2020

”വലിയ നായകന്മാര്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നു, അവര്‍ സുശാന്ത് സിംഗ് രജ്പുത്തിനെപ്പോലുള്ള ചെറുപ്പക്കാരെ കടന്നു വരാന്‍ അനുവദിക്കുന്നില്ല. അമ്പതാമത്തെ വയസ്സിലും അവര്‍ക്ക് സ്‌കൂള്‍ കുട്ടിയായി അഭിനയിക്കണം. ആളുകള്‍ അവരുടെ കണ്‍മുന്നില്‍ വെച്ച് തെറ്റ് ചെയ്താലും അവര്‍ ആര്‍ക്കു വേണ്ടിയും നിലകൊള്ളില്ല” കങ്കണ ട്വീറ്റ് ചെയ്തു.

Bullywood the gutter of drugs, exploitation, nepotism and jihad it’s lid is off instead of cleaning this gutter #BollywoodStrikesBack well file a case on me also, till the time I am alive I will continue to expose you all #BollywoodStrikesBack https://t.co/TORYVWQYa0
— Kangana Ranaut (@KanganaTeam) October 12, 2020

നിങ്ങള്‍ എന്റെ വൃത്തികെട്ട രഹസ്യങ്ങള്‍ മറയ്ക്കുക, ഞാന്‍ നിങ്ങളുടേതും മറയ്ക്കും’എന്ന ഒരു അലിഖിത നിയമം ഇവിടെ ചലച്ചിത്ര മേഖലയിലുണ്ട്. അതാണ് അവരുടെ പരസ്പരം വിശ്വാസത്തിന്റെ ഏക അടിസ്ഥാനം. ഞാന്‍ ജനിച്ചതു മുതല്‍ സിനിമാ കുടുംബങ്ങളില്‍ നിന്നുള്ള ചുരുക്കം ചില പുരുഷന്മാര്‍ മാത്രം വ്യവസായം നടത്തുന്നതാണ് കാണുന്നത്. ഇത് എപ്പോഴാണ് മാറുക” മറ്റൊരു ട്വീറ്റില്‍ കങ്കണ ചോദിച്ചു.

സുശാന്തിന്റെ മരണം മൂലം ബോളിവുഡിന് എന്തുകൊണ്ട് പ്രശ്നങ്ങളുണ്ടായെന്ന് കങ്കണ ചോദിച്ചു. വ്യവസായവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുന്നു. അത് മാത്രമല്ല, ബോളിവുഡിലെ ഭീഷണിപ്പെടുത്തലിനെതിരെ താന്‍ വളരെക്കാലമായി ശബ്ദമുയര്‍ത്തുകയാണെന്നും ഇതെല്ലാം കാരണം ഒരു നടന് ജീവന്‍ നഷ്ടപ്പെട്ടുവെന്നും കങ്കണ പറഞ്ഞു.

Top