പങ്കയില്‍ ദേശീയ കബഡി പ്ലെയറായി കങ്കണ, ജനുവരി 24-ന് തിയേറ്ററില്‍; ട്രെയിലര്‍ പുറത്ത്

ങ്കണ റണാവതിനെ നായികയാക്കി അശ്വിനി അയ്യര്‍ തിവാരി സംവിധാനം ചെയ്യുന്ന ‘പങ്ക’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഇതിനകം തന്നെ അഞ്ചു മില്യണില്‍ അധികം പേര്‍ ട്രെയ്ലര്‍ കണ്ടു കഴിഞ്ഞു.

സ്പോര്‍ട്സ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ദേശീയ കബഡി താരത്തിന്റെ കഥാപാത്രമാണ് കങ്കണ അവതരിപ്പിക്കുന്നത്. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പങ്ക ജനുവരി 24- ന് പ്രദര്‍ശനത്തിനെത്തും.

ജാസി ഗില്‍, നീനാ ഗുപ്ത, റിച്ചാ ചദ്ദ, പങ്കജ് ത്രിപാഠി, യാഗിയാ ഭാസില്‍ എന്നിവരാണ് പങ്കയിലെ മറ്റു പ്രധാന താരങ്ങള്‍.

കുടുംബത്തിന്റെ പിന്തുണ ഉണ്ടെങ്കില്‍ ജീവിതത്തില്‍ ഏതു പ്രതിസന്ധിയെയും അതിജീവിച്ച് വിജയം നേടാനാവും എന്ന സന്ദേശമാണ് ഈ സ്പോര്‍ട്സ് ത്രില്ലര്‍ ചിത്രം നല്‍കുന്നത്. പങ്ക എന്റെ കരിയറിലെ പ്രധാനപ്പെട്ട സിനിമയാണെന്നും ഒരു ചാലഞ്ചിങ് ആയ വേഷമാണ് ചെയ്യുന്നതെന്നും കങ്കണ റണാവത് നേരത്തെ പറഞ്ഞിരുന്നു.

 

Top