‘കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ തീവ്രവാദികള്‍’; പരാമര്‍ശവുമായി നടി കങ്കണ

മുംബൈ: കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ തീവ്രവാദികള്‍ ആണെന്ന് നടി കങ്കണ റണാവത്ത്. കാര്‍ഷിക ബില്ലിനെതിരേ രാജ്യമെമ്പാടും പ്രതിഷേധം അതിശക്തമായിക്കൊണ്ടിരിക്കേയാണ് കങ്കണയുടെ വിവാദ ട്വീറ്റ്.

സി.എ.എയെക്കുറിച്ച് തെറ്റായ വിവരങ്ങളും അഭ്യുഹങ്ങളും പ്രചരിപ്പിച്ചുകൊണ്ട് കലാപത്തിന് ശ്രമിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ കാര്‍ഷിക ബില്ലിനെതിരേ പ്രതിഷേധിച്ചുകൊണ്ടും രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്ത് ഇപ്പോള്‍ ഇവര്‍ ഭീകരത സൃഷ്ടിക്കുകയാണ്. അവര്‍ തീവ്രവാദികളാണെന്നും കങ്കണ ട്വീറ്റ് ചെയ്തു. നരേന്ദ്രമോദി കാര്‍ഷിക ബില്ലിനെക്കുറിച്ച് എഴുതിയ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് കങ്കണയുടെ അഭിപ്രായ പ്രകടനം.

<blockquote class=”twitter-tweet”><p lang=”hi” dir=”ltr”>प्रधानमंत्री जी कोई सो रहा हो उसे जगाया जा सकता है, जिसे ग़लतफ़हमी हो उसे समझाया जा सकता है मगर जो सोने की ऐक्टिंग करे, नासमझने की ऐक्टिंग करे उसे आपके समझाने से क्या फ़र्क़ पड़ेगा? ये वही आतंकी हैं CAA से एक भी इंसान की सिटिज़ेन्शिप नहीं गयी मगर इन्होंने ख़ून की नदियाँ बहा दी. <a href=”https://t.co/ni4G6pMmc3″>https://t.co/ni4G6pMmc3</a></p>&mdash; Kangana Ranaut (@KanganaTeam) <a href=”https://twitter.com/KanganaTeam/status/1307640690868805635?ref_src=twsrc%5Etfw”>September 20, 2020</a></blockquote> <script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>

പ്രതിഷേധങ്ങള്‍ നിലനില്‍ക്കെ ശബ്ദവോട്ടോടെ ആണ് ഇരുസഭകളും കാര്‍ഷിക ബില്‍ പാസ്സാക്കിയത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ വകവെയ്ക്കാതെയാണ് സര്‍ക്കാര്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. അതിനിടെ ആണ് ഇപ്പോള്‍ കങ്കണ വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്.

Top