കങ്കണാ റണാവത്തിന്റ പുതിയ ചിത്രം ‘സിമ്രാന്‍’ ; ട്രെയിലര്‍ എത്തി

ങ്കണാ റണാവത്ത് നായികയായി എത്തുന്ന ചിത്രം സിമ്രാന്റെ ട്രെയിലര്‍ പുറത്തെത്തി.

ബാങ്ക് മോഷണത്തിന് അമേരിക്കയില്‍ ജയിലിലാകുന്ന ഇന്ത്യക്കാരിയുടെ കഥയാണ് ചിത്രം പറയുന്നത്.

ഹന്‍സാല്‍ മേത്ത സംവിധാനം ചെയ്ത ചിത്രം സെപ്തംബര്‍ 15ന് തിയറ്ററുകളിൽ എത്തും.

കങ്കണയുടെ ഏറ്റവും മികച്ച സിനിമകളിലൊന്നായ ക്വീന് ശേഷം നടിക്ക് ലഭിക്കുന്ന ഏറ്റവും മികച്ച വേഷം തന്നെയാകും സിമ്രാനിലേത് എന്നാണ് പ്രതീക്ഷ. അപൂര്‍വ അസ്രാണിയുടേതാണ് തിരക്കഥ.

ക്വീന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചപോലെ മേക്കപ്പില്ലാതെയാണ് കങ്കണയുടെ പുതിയ ചിത്രത്തിലെ വരവും.

Top