പത്ത് ദിവസങ്ങള്‍ കൊണ്ട് അഞ്ച് കിലോ കുറച്ച് മെലിഞ്ഞ് സുന്ദരിയായി കങ്കണ ; അമ്പരപ്പോടെ ആരാധകര്‍

ഥാപാത്രങ്ങളുടെ മികവിനായി എത്ര കഠിനാധ്വാനത്തിനും മടിയില്ലാത്ത താരമാണ് കങ്കണ റണൗട്. തന്റെ കഥാപാത്രങ്ങളെ മികച്ചതാക്കാനും അതിന് ജീവന്‍ പകരാനും പലപ്പോഴും തന്റെ ലുക്കില്‍ മാറ്റങ്ങള്‍ വരുത്തിയ താരം കൂടിയാണ് അവര്‍. ഇപ്പോഴിതാ കങ്കണയുടെ പുതിയ ലുക്ക് ആണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. വണ്ണം കുറഞ്ഞ് മെലിഞ്ഞ കങ്കണയാണ് ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്.

ഫാഷന്റെ ഉത്സവമായ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനായാണ് താരം തടി കുറച്ചിരിക്കുന്നത്. വെറും പത്ത് ദിവസങ്ങള്‍ കൊണ്ട് അഞ്ച് കിലോ കുറച്ചാണ് താരം ഫിലിം ഫെസിറ്റിവലിനായി തയ്യാറെടുത്തത്. താരത്തിന്റെ വ്യായാമത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത് കങ്കണയുടെ ടീം തന്നെയാണ്. വണ്ണം കുറച്ച് മെലിഞ്ഞ കങ്കണയുടെ ചിത്രത്തിന് താഴെ താരത്തിന്റെ അര്‍പ്പണബോധത്തെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

Top