വിവാദങ്ങളിലൂടെ പ്രതിഷേധക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത് പ്രശസ്തി : കങ്കണ റണാവത്ത്

kankana-ronath

ത്മാവദിന് പിന്നാലെ ‘മണികര്‍ണിക ദി ക്യൂന്‍ ഓഫ് ഝാന്‍സി’ സിനിമക്കെതിരെയും പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ചിത്രത്തിലെ നായികയായ കങ്കണണാ റണാവത്ത് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തിനെതിരായ വിവാദങ്ങള്‍ ആവശ്യമില്ലാത്തതാണെന്നും, ഇത്തരത്തിലുള്ള വിവാദങ്ങളിലൂടെ പ്രതിഷേധക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത് പ്രശസ്തിയാണെന്നും താരം പറഞ്ഞു.

ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിനെതിരെ ബ്രാഹ്മണ സംഘടനയാണ് രംഗത്തെത്തിയിരിക്കുന്നത്. ഝാന്‍സി റാണിയെ മോശമായി ചിത്രീകരിക്കുന്നു എന്നാണ് സര്‍വ്വ ബ്രാഹ്മിണ്‍ സഭയുടെ ആരോപിക്കുന്നത്. ഝാന്‍സി റാണിയും ബ്രീട്ടീഷുകാരനും തമ്മില്‍ പ്രണയിക്കുന്നതായി സിനിമയില്‍ ഉണ്ടെന്നാണ് സംഘടനയുടെ വാദം. റാണി ലക്ഷ്മി ഭായിയെ കുറിച്ചുള്ള ജീവചരിത്രം വളച്ചൊടിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തടയണമെന്നാണ് ബ്രാഹ്മിണ്‍ സഭയുടെ ആവശ്യം.

Top