കങ്കണയുടെ രാജ്യദ്രോഹക്കേസ്, പൊലീസിനെ വിമർശിച്ച് കോടതി

രാജ്യദ്രോഹക്കേസിൽ നടി കങ്കണ റണൗട്ടിനെ ചോദ്യം ചെയ്യാൻ കൂടുതൽ സമയം ചോദിച്ച പൊലീസിനെതിരെ ബോംബേ ഹൈക്കോടതി. കങ്കണയെയും സഹോദരി രം​ഗോലി ചാന്ദലിനെയും ജനുവരി 25 വരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കരുതെന്നും കോടതി ഉത്തരവിട്ടു.സോഷ്യൽ മീഡിയയിൽ കലാപം സൃഷ്ടിക്കുന്ന തരത്തിൽ പോസ്റ്റിട്ടതിനാണ് കങ്കണയുടെ പേരിൽ കേസെടുത്തിരിക്കുന്നത്. ബാന്ദ്ര പൊലീസാണഅ കേസെടുത്തത്.

അഭിഭാഷകൻ റിസ്വാൻ മെർചന്റിന്റെ പരാതിയിലാണ് കേസ്.തുടർന്ന് കങ്കണ ചോദ്യം ചെയ്യലിനായി ബാന്ദ്ര സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ രണ്ട് മണിക്കൂറിന് ശേഷം ജോലി സംബന്ധമായ ആവശ്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി വീട്ടിലേക്ക് മടങ്ങിപ്പോയി. തുടർന്ന് ബാന്ദ്ര പൊലീസിന്റെ എഫ്ഐആർ റദ്ദാക്കണമെന്ന് കാണിച്ച് കോടതിയെ സമീപിച്ചു. ഈ ഹർജി പരി​ഗണിക്കവെയാണ് താരത്തെ ചോദ്യം ചെയ്യാൻ കൂടുതൽ സമയം വേണമെന്ന് പൊലീസ് ആവശ്യം ഉന്നയിച്ചത്.

Top