വെളുത്ത കുതിരപ്പുറത്ത് വാളുമായി കങ്കണ- ട്വീറ്റ് ട്രോളുമായി പ്രശാന്ത് ഭൂഷൺ

ന്യൂഡൽഹി :തന്നേക്കാൾ ബുദ്ധിയും അഭിനയശേഷിയും ഉള്ള നടിമാർ വേറെയില്ലെന്ന് അവകാശപ്പെട്ട ബോളിവുഡ് നടി കങണ റനൗട്ടിനെ പരിഹസിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. കങ്കണ നായികയായ ‘മണികർണിക: ദ് ക്യൂൻ ഓഫ് ഝാൻസി’ എന്ന സിനിമയുടെ ചിത്രീകരണ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചാണു വിമർശനം.

‘ഝാൻസ കാ റാണി’ (തട്ടിപ്പിന്റെ റാണി) എന്ന കുറിപ്പോടെയാണു പ്രശാന്ത് ഭൂഷൺ 13 സെക്കൻഡുള്ള വിഡിയോ പങ്കുവച്ചിരിക്കുന്നത്. വെളുത്ത കുതിരപ്പുറത്തിരുന്നു വാളുയർത്തി ഭടന്മാരോടൊപ്പം കുതിക്കുന്ന രംഗമാണു വിഡിയോയുടെ തുടക്കത്തിൽ. അവസാന ഭാഗത്തെത്തുമ്പോൾ യഥാർഥ കുതിരയെയല്ല കങ്കണ തെളിച്ചതെന്നും അതേ വലുപ്പമുള്ള ഒരിടത്തുറപ്പിച്ച യന്ത്രപ്പാവയിലാണ് ഇരുന്നതെന്നും വ്യക്തമാകുന്നു.

“ഈ ലോകത്തിൽ മറ്റൊരു നടിക്കും തന്നേക്കാൾ കഴിവില്ലെന്നും ഏതു വിധത്തിലുള്ള കഥാപാത്രങ്ങളും തനിക്കു വഴങ്ങുമെന്നുമായിരുന്നു കങണയുടെ സ്വയം പുകഴ്ത്തൽ.

Top