‘നൂറ രൂപയ്ക്ക് ഏത് സമരത്തിലും പങ്കെടുക്കുന്ന ദീദീ’; അധിക്ഷേപ പോസ്റ്റുമായി കങ്കണ

ഹീന്‍ ബാഗ് സമരനായിക ബില്‍ക്കീസിനെ അധിക്ഷേപിച്ച് ബോളിവുഡ് താരം കങ്കണ റണാവത്. ദാദി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന എണ്‍പത്തിരണ്ടുകാരിയായ ബില്‍ക്കീസ് രാജ്യത്ത് നടക്കുന്ന കര്‍ഷക സമരത്തിലും പങ്കെടുത്തെന്ന് കാണിച്ചാണ് അധിക്ഷേപിച്ചത്. വെറും നൂറ രൂപ കൊടുത്താല്‍ ഏത് സമരത്തിലും പങ്കെടുക്കാന്‍ ബില്‍ക്കീസ് ദാദി വരുമെന്നായിരുന്നു കങ്കണ ആരോപിച്ചത്. കര്‍ഷക സമരത്തില്‍ ബില്‍ക്കീസ് പങ്കെടുക്കുന്നുവെന്ന വ്യാജ ചിത്രം കാണിച്ചായിരുന്നു കങ്കണയുടെ പോസ്റ്റ്. ട്വീറ്റിനെതിരെ വിമര്‍ശനമുയര്‍ന്നപ്പോള്‍ പിന്നീട് പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.

‘ ഹ ഹ ഹ ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ നൂറുപേരുടെ പട്ടികയില്‍ ഇടംപിടിച്ച അതേ ദീദി. അവര്‍ ഇപ്പോള്‍ നൂറ് രൂപയ്ക്ക് വരെ ലഭ്യമാണ്’ എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. ഇന്ത്യയ്ക്ക് വേണ്ടിയുള്ള പിആര്‍ വര്‍ക്ക് പാക്കിസ്ഥാനി മാധ്യമപ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നമുക്ക് നമ്മുടെ ആളുകളെയാണ് ആവശ്യമെന്നും കങ്കണ കുറിച്ചു. ബിബിസിയുടെ വിമണ്‍ 2020 പട്ടികയില്‍ ഇടം നേടിയ വ്യക്തി കൂടിയാണ് ഷഹീര്‍ ബാഗ് സമര നായികയായ ബില്‍ക്കീസ്. നിരവധി പേരാണ് പ്രതിഷേധവുമായി എത്തിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ ആരംഭിച്ച വനിതാ പ്രതിഷേധകൂട്ടായ്മയിലെ മുന്‍നിരയിലുണ്ടായിരുന്നയാളാണ് ബില്‍ക്കീസ്.

Top