കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞ് കങ്കണ

മുംബൈ: കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞ് ബോളിവുഡ് താരം കങ്കണ റണൗത്ത്. നാട്ടിൽ തന്നെയുള്ള ഒരു പയ്യൻ തന്നെ മോശമായി സ്പർശിക്കുകയുണ്ടായെന്നും എന്നാൽ, തനിക്ക് അന്ന് അതിന്റെ അർത്ഥം മനസിലായില്ലെന്നും കങ്കണ പറയുന്നു.

താരം അവതാരകയായുള്ള ലോക് അപ്പ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് കങ്കണയുടെ തുറന്നു പറച്ചിൽ.

ഷോയിലെ ഒരു മത്സരാർത്ഥിയായ മുനവർ തനിതക്കെതിരെ ഉണ്ടായ ലൈംഗികാതിക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞതിന് പിന്നാലെയാണ് കങ്കണയുടെ വെളിപ്പെടുത്തൽ. തനിക്കും കുട്ടിക്കാലത്ത് സമാനമായ അനുഭവും ഉണ്ടായിട്ടുണ്ടെന്ന് കങ്കണ പറഞ്ഞു. ‘ചെറുപ്പത്തിൽ എനിക്കും സംഭവിച്ചിട്ടുണ്ട്. നാട്ടിൽ തന്നെയുള്ള ഒരു പയ്യൻ എന്ന മോശമായ രീതിയിൽ സ്പർശിക്കുകയായിരുന്നു. എന്നെക്കാൾ കുറച്ച് പ്രായം കൂടുതലുള്ള ആളായിരുന്നു. കുട്ടിയായത്‌കൊണ്ട് അന്നതിന്റെ അർത്ഥം എനിക്ക് മനസ്സിലായിരുന്നില്ല. കുടുംബം എത്ര സംരക്ഷിച്ചാലും കുട്ടികൾക്ക് ഇങ്ങനെയുള്ള ദുരവസ്ഥയിലൂടെ കടന്നുപോകേണ്ടി വരും’. കങ്കണ പറഞ്ഞു.

‘കുട്ടികൾ വളരെ ചെറുപ്പമായതിനാൽ ഇക്കാര്യങ്ങളെക്കുറിച്ചുള്ള വിദ്യാഭ്യാസം നൽകാൻ കഴിയില്ല. അവർക്ക് ‘ഗുഡ് ടച്ച് ബാഡ് ടച്ച്’ എന്നിങ്ങനെ പറഞ്ഞ് കൊടുക്കാൻ കഴിയില്ല. അതാണ് ഈ സമൂഹത്തിന്റെ വലിയ പ്രശ്നവും. ഇക്കാരണത്താൽ കുട്ടികൾ വളരെ ബുദ്ധിമുട്ടുന്നുണ്ട്. അത് അവരുടെ ജീവിതത്തിൽ വലിയ ആഘാതമുണ്ടാക്കുന്നു. പിന്നീട് അവർക്ക് പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടതായി വരും. അതിനാൽ കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും ലൈംഗികാതിക്രമത്തെക്കുറിച്ചും അവബോധം കൊണ്ടുവരാൻ ഞങ്ങൾ ഉപയോഗിക്കുന്ന ഒരു വേദിയാണിത്.’ കങ്കണ കൂട്ടിച്ചേർത്തു.

Top