ഗോസിപ്പുകാര്‍ക്ക് നാണമില്ലേ? അര്‍ണബ് ചാറ്റ് വിവാദത്തില്‍ പ്രതികരണവുമായി കങ്കണ

ര്‍ണബ് ഗോസാമിയും ബാര്‍ക്ക് മുന്‍ സിഇഒ പാര്‍ത്തോദാസ് ഗുപ്തും തമ്മില്‍ നടന്ന ചാറ്റ് വിവാദത്തില്‍ പ്രതികരണവുമായി നടി കങ്കണ റണാവത്ത്. ഹൃതിക്കിനെയും കങ്കണയെയും കുറിച്ച് നടത്തിയ പരമാര്‍ശത്തിൽ കങ്കണയ്ക്ക് ‘ഇറോട്ടോമാനിയ’ ആണെന്നും ഹൃത്വിക്കിനോട് ലൈംഗികാസക്തിയാണെന്നുമായിരുന്നു പറഞ്ഞത്. കങ്കണയുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടന്‍ ഹൃത്വികുമായി അര്‍ണബ് നടത്തിയ അഭിമുഖത്തിനു പിന്നാലെയുള്ള വാട്‌സ് ആപ്പ് സന്ദേശങ്ങളിലാണ് പരാമര്‍ശം. കങ്കണ പരിധി കടന്നുവെന്നും ഇപ്പോള്‍ അവരെ ആളുകള്‍ക്ക് പേടിയാണെന്നും ഉടനെ തന്നെ കങ്കണ അവസാനിക്കുമെന്നും ചാറ്റിൽ പറയുന്നു.

ഇപ്പോഴിതാ വിവാദങ്ങള്‍ക്ക് മറുപടിയുമായി ട്വിറ്ററിലൂടെ രംഗത്ത് വന്നിരിക്കുകയാണ് കങ്കണ. ഗോസിപ്പുകാര്‍ക്ക് നാണമില്ലേയെന്നും വാട്സ്ആപ്പ് ചാറ്റുകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നത് ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണെന്നുമായിരുന്നു കങ്കണയുടെ മറുപടി. ”ആരുടെയെങ്കിലും സ്വകാര്യ ചാറ്റുകള്‍, കത്തുകള്‍, മെയിലുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ തുടങ്ങിയവ ഇതുവരെ ഞാന്‍ നോക്കിയിട്ടില്ല. ഇത് ധാര്‍മ്മിക മൂല്യങ്ങള്‍, സ്വഭാവം, ആത്മാഭിമാനം എന്നിവയുമായി ബന്ധപ്പെട്ട വിഷയമാണ്. ലിബറലുകള്‍ക്ക് ഇത് മനസിലാകില്ല. ലിബറലുകളും ഗോസിപ്പ് പ്രചാരകരും രാജ്യത്തിന്റെ അന്തരീക്ഷം നശിപ്പിച്ചു. മറ്റുള്ളവരുടെ ചാറ്റുകളും ഇമെയിലുകളും വായിക്കുന്നത് നിര്‍ത്തുക- കങ്കണ കുറിച്ചു. എന്നാൽ റിയ ചക്രബര്‍ത്തിയുടെയും ദീപിക പദുക്കോണിന്റെയുമടക്കം വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ വായിക്കുകയും അവ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് എന്തുകൊണ്ടായിരുന്നുവെന്നാണ് വിമര്‍ശകര്‍ കങ്കണയോട് ചോദിക്കുന്നത്.

Top