‘രാജ്യത്തിന് വേണ്ടി രക്തവും, വിയര്‍പ്പും ഒഴുക്കിയ മോദി ജി’: കങ്കണ റണൗട്ടിന്റെ ട്വീറ്റ്

രാജ്യത്ത് കോവിഡ് പ്രതിസന്ധികള്‍ രൂക്ഷമാകുന്നതിനിടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്നതിനെതിരെ നടി കങ്കണ റണൗട്ട്. ജീവിതത്തിലെ എല്ലാ നിമിഷവും രാജ്യത്തിന് വേണ്ടി രക്തവും വിയര്‍പ്പും ഒഴുക്കിയിട്ടും അദ്ദേഹത്തിന് വെറുപ്പ് മാത്രമാണ് തിരികെ ലഭിക്കുന്നതെന്ന് കങ്കണ പറയുന്നു.

‘മോദി ജി അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഈ രാജ്യത്തിന് വേണ്ടി രക്തവും വിയര്‍പ്പും ഒഴുക്കി. എന്നിട്ട് അദ്ദേഹത്തിന് എന്താണ് ലഭിച്ചത്. അദ്ദേഹത്തിന് നേരെ വിരലുകള്‍ ഉയരുക മാത്രമാണ് ഉണ്ടാവുന്നത്. ഇങ്ങനെ ചെയ്യുന്ന ജനങ്ങളുടെ നേതാവാകാന്‍ ആരാണ് ആഗ്രഹിക്കുക? തിരികെ വെറുപ്പ് മാത്രം ലഭിക്കുന്ന ഒരു നേതാവാകാന്‍ താത്പര്യമില്ല.’-ഇങ്ങനെയായിരുന്നു കങ്കണയുടെ ട്വീറ്റ്.

‘മോദി ജിക്ക് നേതാവാകാന്‍ അറിയില്ല, കങ്കണയ്ക്ക് അഭിനയിക്കാന്‍ അറിയില്ല, സച്ചിന് ബാറ്റ് ചെയ്യാന്‍ അറിയില്ല, ലതാ ജിക്ക് പാടാന്‍ അറിയില്ല…ഈ ട്രോളുകളില്‍ ഉണ്ട് എല്ലാം.’-കങ്കണയുടെ മറ്റൊരു ട്വീറ്റ്.

വൈറസിനെ നിയന്ത്രണ വിധേയമാക്കിയിരുന്ന ഒരു സമയമുണ്ടായിരുന്നു അപ്പോഴൊന്നും ആരും അദ്ദേഹത്തെ പുകഴ്ത്തിയില്ലെന്നും പ്രശംസിച്ചില്ലെന്നും കങ്കണ പറയുന്നു.

 

Top