തലൈവി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി കങ്കണ

ലൈവി എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ജയലളിതയുടെ സ്മാരകത്തിലെത്തി ആദരമര്‍പ്പിച്ച് കങ്കണ റണാവത്ത്. തമിഴകത്തിന്റെ സ്വന്തം തലൈവിയുടെ ജീവിതം സെപ്റ്റംബര്‍ 10നാണ് തിരശ്ശീലയില്‍ എത്തുന്നത്. തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും അഭിനേത്രിയുമായ ജയലളിതയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്ന കങ്കണ ചെന്നൈ മറീന ബീച്ചിലെ അവരുടെ സ്മാരകത്തില്‍ എത്തി പുഷ്പചക്രം സമര്‍പ്പിച്ചു.

കരുണാനിധി, എംജിആര്‍ എന്നീ രാഷ്ട്രീയ അതികാരുടെ സ്മാരകത്തിലും താരം പുഷ്പങ്ങള്‍ അര്‍പ്പിച്ചു. അതേസമയം, തലൈവി എന്ന ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന മള്‍ട്ടിപ്ലക്സ് തിയേറ്റര്‍ ഉടമകളുടെ തീരുമാനത്തെ രൂക്ഷമായ ഭാഷയിലാണ് നടി വിമര്‍ശിച്ചത്.

ഇനോക്സ്, സിനിപോള്‍സ്, പിവിആര്‍ തുടങ്ങിയ മള്‍ട്ടിപ്ലക്സ് തിയേറ്ററുകളില്‍ തലൈവി പ്രദര്‍ശിപ്പിക്കില്ലെന്ന തീരുമാനം ദ്രോഹവും പീഡനവുമാണെന്ന് നടി വിമര്‍ശിച്ചു. തിയേറ്റര്‍ റിലീസിന് രണ്ട് ആഴ്ചകള്‍ക്ക് ശേഷം തലൈവി ഒടിടി പ്ലാറ്റ്ഫോമുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിലാണ് മള്‍ട്ടിപ്ലക്സ് തിയേറ്റര്‍ ഉടമകള്‍ക്ക് വിയോജിപ്പ്.

സിനിമാരംഗത്തെ ലിംഗപരമായ വേര്‍തിരിവുകള്‍ ചൂണ്ടിക്കാട്ടിയാണ് താരം പ്രതികരിച്ചത്. നടന്മാരുടെ കാര്യം വരുമ്പോള്‍ മള്‍ട്ടിപ്ലക്സിന് വ്യത്യസ്തമായ നിയമങ്ങളാണുള്ളത്. സല്‍മാന്‍ ഖാന്റെ രാധേ: യുവര്‍ മോസ്റ്റ് വാണ്ടഡ് ഭായ്, വിജയ്യുടെ മാസ്റ്റര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് നാല് ആഴ്ച കാലാവധി ബാധകമായിരുന്നില്ല. പിവിആറും ഇനോക്സുമൊക്കെ ഇപ്പോള്‍ വെന്റിലേറ്ററിലാണ്. ഗുരുതരാവസ്ഥയിലായിട്ടുകൂടി സ്വയം സുരക്ഷിതരാവുന്നതിന് പകരം, ഉപദ്രവിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും കങ്കണ വിശദമാക്കി. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

 

Top