കങ്കണ റണൗട്ട് ചിത്രം ‘തലൈവി’ തിയറ്ററില്‍ തന്നെ

ങ്കണ റണൗട്ട് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം തലൈവിയുടെ റിലീസുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി കങ്കണ. പ്രഖ്യാപിച്ചതു മുതല്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് തലൈവി. ജയലളിതയുടെ ജീവിതം പ്രമേയമാക്കിയ ചിത്രത്തില്‍ ജയലളിതയുടെ വേഷത്തിലാണ് കങ്കണ എത്തുന്നത്.

സിനിമയുടെ ട്രെയിലര്‍ നേരത്തെ പുറത്തിറക്കുകയും ഏപ്രില്‍ 23ന് ചിത്രം റിലീസ് ചെയ്യുകയും ചെയ്യുമെന്ന് പ്രഖ്യാപിക്കുകും ചെയ്തിരുന്നു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ സിനിമ തിയേറ്ററുകള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യം പരിഗണിച്ച് ചിത്രത്തിന്റെ റിലീസ് അനിശ്ചിത കാലത്തേക്ക് മാറ്റിവച്ചിരുന്നു.

എന്നാല്‍ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളാണ് വരുന്നത്. സിനിമ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയാകും റിലീസ് ചെയ്യുക എന്നുള്‍പ്പെടെയുള്ള കിംവദന്തികളാണ് വരുന്നത്.അഭ്യൂഹങ്ങള്‍ക്കെല്ലാം മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് കങ്കണ ഇപ്പോള്‍. ‘തലൈവിയുടെ റിലീസ് തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. കിംവദന്തികളില്‍ നിന്ന് വിട്ടുനില്‍ക്കുക. രാജ്യത്തെ തിയേറ്ററുകള്‍ തുറക്കുമ്പോള്‍ സിനിമ റിലീസ് ചെയ്യും.’ കങ്കണ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

എഎല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രം തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് റിലീസ് ചെയ്യുക. നടനും സംവിധായകനുമായ അരവിന്ദ് സ്വാമിയാണ് എഐഎഡിഎംകെ സ്ഥാപകനായ എംജിആറിനെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സിനിമയുടെ തിയേറ്റര്‍ റിലീസിന് ശേഷം തമിഴ് ഭാഷയില്‍ ഒരുങ്ങുന്ന ഭാഗം ആമസോണ്‍ പ്രൈമിലും ഹിന്ദിയില്‍ ഒരുങ്ങുന്ന സിനിമ നെറ്റ്ഫ്‌ലിക്‌സിലും റിലീസ് ചെയ്യുമെന്ന് കങ്കണ നേരത്തെ അറിയിച്ചിരുന്നു.

 

Top