Kangana Ranaut ‘miraculously’ escapes unhurt in US road accident

ജോര്‍ജിയ: ബോളിവുഡ് നടി കങ്കണ റണാവത്ത് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു. കൈമുട്ടിലും നെറ്റിയിലും വന്ന ചെറിയ പരിക്കുകള്‍ ഒഴിച്ചാല്‍ കങ്കണയ്ക്കു മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്.

ഹന്‍സാല്‍ മെഹ്ത സംവിധാനം ചെയ്യുന്ന സിമ്രാന്‍ എന്ന ചിത്രത്തിന്റെ ഭാഗമായി അമേരിക്കയില്‍ എത്തിയതായിരുന്നു കങ്കണ.

ജോര്‍ജിയയില്‍ ഷൂട്ടിംഗ് സെറ്റില്‍ നിന്നും തിരിച്ച് റൂമിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്.കങ്കണയും ബോഡിഗാര്‍ഡും ഡ്രൈവറുമാണ് കാറില്‍ ഉണ്ടായിരുന്നത്. ഫാസ്റ്റ് മൂവിങ് ട്രാഫിക് ലൈനിലായിരുന്നു കങ്കണയുടെ കാര്‍ സഞ്ചരിച്ചിരുന്നത്.

ഇതിനിടെ ഡ്രൈവര്‍ അമിതമായി ചുമയ്ക്കുകയും ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തതാണ് അപകടത്തിന് കാരണമായത്.

ഡ്രൈവറുടെ കയ്യില്‍ നിന്നും കാറിന്റെ നിയന്ത്രണം വിട്ടു പോയെങ്കിലും കങ്കണയുടെ ബോഡിഗാര്‍ഡിന്റെ ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്.

വാഹനം പാത മാറി സഞ്ചരിക്കുകയും മൂന്നു ഹൈവേ ലൈനുകളും കടന്ന് ഒരു ഇരുമ്പു മതിലില്‍ ഇടിച്ചു നിര്‍ത്തുകയായിരുന്നു. ആര്‍ക്കും ഗുരുതര പരുക്കുകളില്ല.

Top