കാണാന്‍ ബൊമ്മയെ പോലെയുണ്ട്; ട്രോളുകള്‍ക്ക് മറുപടിയായി കങ്കണ, 6 കിലോ ഭാരം കൂട്ടി

യലളിതയുടെ ജീവിതകഥ പറയുന്ന’തലൈവി’യുടെ ഫസ്റ്റ്‌ലുക്ക് ടീസര്‍ പുറത്തു വന്നപ്പോള്‍ ബോളിവുഡ് താരം കങ്കണ റണൗട്ടിന് സോഷ്യല്‍ മീഡിയ നിറയെ ട്രോളുകളുടെ പ്രവാഹമായിരുന്നു. കങ്കണയുടെ മേക്കപ്പിനായിരുന്നു ട്രോള്‍ ലഭിച്ചത്. കങ്കണയെ കാണാന്‍ ബൊമ്മയെ പോലെയുണ്ട് ജയലളിതയെപ്പോലെയുണ്ട് എന്നായിരുന്നു കമന്റുകള്‍ വന്നത്.

മേക്കപ്പ് ദുരന്തം എന്നാണ് ട്രോളന്‍മാര്‍ കങ്കണയുടെ മേക്കപ്പിനെ വിശേഷിപ്പിച്ചത്. പരിഹാസങ്ങളും ട്രോളുകളും അതിരു കടന്നപ്പോള്‍ വിശദീകരണവുമായി കങ്കണ തന്നെ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. തലൈവി ആകാനായി വളരെ കഷ്ടപ്പെട്ടാണ് ഭാരം കൂട്ടിയതെന്ന് കങ്കണ പറയുന്നത്. മെലിഞ്ഞിരിക്കുന്ന ശരീരപ്രകൃതി മാറ്റി വയറും തുടകളും തടിപ്പിക്കാനായി ഡോസ് കുറഞ്ഞ ഹോര്‍മോണ്‍ ഗുളികകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും അങ്ങനെ ആറ് കിലോ ഭാരം കൂട്ടിയതെന്നും കങ്കണ ഒരു അഭിമുഖത്തിനിടെയാണ് തുറന്ന് പറഞ്ഞിരിക്കുന്നത്. ഭാരം കൂട്ടാനായി കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങിയതായും കങ്കണ പറഞ്ഞു.

എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രം തമിഴ്, ഹിന്ദി ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ എം.ജി.ആര്‍ ആയി അരവിന്ദ് സാമിയാണ് എത്തുന്നത്. കെ.വി വിജയേന്ദ്രപ്രസാദും രജത് അരോറയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം ജൂണ്‍ 26നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

Top