കങ്കണ റണാവത്ത് വഞ്ചിച്ചു; ആരോപണവുമായി ബി.ജെ.പി നേതാവ് മായങ്ക് മധൂര്‍

ബോളിവുഡ് നടി കങ്കണ രണാവത് വഞ്ചിച്ചെന്ന പരാതിയുമായി ബി.ജെ.പി നേതാവ് മായങ്ക് മധൂര്‍.കങ്കണയുടെ ഏറ്റവും പുതിയ സിനിമയായ തേജസിനെച്ചൊല്ലിയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. തേജസ് സിനിമക്കുവേണ്ടി തന്നെ ഉപയോഗപ്പെടുത്തിയശേഷം വാഗ്ദാനങ്ങള്‍ പാലിക്കാതെ നടി ഒഴിവാക്കി എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

തേജസ് എന്ന ചിത്രത്തില്‍ അഭിനയിപ്പിക്കാമെന്ന് കങ്കണ വാഗ്ദാനം ചെയ്തിരുന്നതായി മധുര്‍ അവകാശപ്പെട്ടു. ഇതിന് പകരമായി തന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ നടി ഉപയോഗിച്ചതായും ഇയാള്‍ ആരോപിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരുള്‍പ്പെടെ നിരവധി രാഷ്ട്രീയക്കാരുമായി ബന്ധപ്പെടാന്‍ താന്‍ കങ്കണയെ സഹായിച്ചതായും മധുര്‍ പറഞ്ഞു. രാജ്നാഥ് സിങ്ങുമായി രണ്ട് മണിക്കൂര്‍ കൂടിക്കാഴ്ച താന്‍ സംഘടിപ്പിച്ച് നല്‍കിയിരുന്നു.

എയര്‍ഫോഴ്സ് ബേസില്‍ ‘തേജസ്’ സിനിമയുടെ ചിത്രീകരണത്തിന് അനുമതി വാങ്ങാന്‍ കങ്കണയെ സഹായിച്ചത് താനാണെന്നും ഇയാള്‍ പറയുന്നു. ഇതിനെല്ലാം പകരമായി സിനിമയില്‍ ഒരു വേഷം അവര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഈ വാഗ്ദാനം നടി പാലിച്ചില്ലെന്നാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്.കങ്കണ നായികയാകുന്ന ‘തേജസ്’ ഒക്ടോബര്‍ 20ന് റിലീസ് ചെയ്യും. എയര്‍ഫോഴ്സ് പൈലറ്റിന്റെ ജീവിത കഥയാണ് ചിത്രത്തിന്റെ പ്രമേയം.

Top