ബോളിവുഡിനെതിരെയുള്ള വിമര്‍ശനം ഫലം കാണുന്നു; ജല്ലിക്കട്ടിനെ അഭിനന്ദിച്ച് കങ്കണ

ന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ട ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ടിനെ അഭിനന്ദിച്ച് നടി കങ്കണ. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ”ബുള്ളിദാവൂദ് ബോളിവുഡ് ഗ്യാങ്ങിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ഒടുവില്‍ ഫലം കാണുന്നു. നാല് കുടുംബങ്ങളല്ല ഇന്ത്യന്‍ സിനിമ. മൂവി മാഫിയ അവരുടെ വീടുകളില്‍ ഒളിച്ചിരിക്കുന്നതിനാൽ ജൂറികള്‍ക്ക് തങ്ങളുടെ ജോലി ചെയ്യാനാകുന്നു. അഭിനന്ദനങ്ങള്‍ ജല്ലിക്കട്ട് ടീം” എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

എന്നാല്‍ താരം സിനിമ കാണാതെയാണ് പ്രതികരിക്കുന്നതെന്നാണ് മറ്റൊരു പക്ഷം പറയുന്നത്. വെട്ടാന്‍ കൊണ്ടു വന്ന പോത്ത് കയര്‍ പൊട്ടിച്ച് ഓടുന്നതും അതിനെ ഒരു ഗ്രാമം പിന്തുടരുന്നതുമാണ് ജല്ലിക്കട്ട് അവതരിപ്പിക്കുന്നത്. തീവ്ര ഹിന്ദുത്വം പറയുന്ന കങ്കണയ്ക്ക് ഇത് അംഗീകരിക്കാനാകുമോ എന്ന് ചിലർ കമന്റുകളിലൂടെ ചോദിക്കുന്നത്.

അന്താരാഷ്ട്ര ചലച്ചിത്ര അവാര്‍ഡുകളടക്കം നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ചിത്രമാണ് ജല്ലിക്കട്ട്. ആന്റണി വർഗീസ്, ചെമ്പൻ വിനോദ്, സാബുമോൻ അബ്ദുസമദ്, ജാഫർ ഇടുക്കി, ശാന്തി ബാലചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇത്തവണത്തെ മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും ലിജോ ജോസ് പെല്ലിശ്ശേരിക്ക് കിട്ടിയിരുന്നു. സുശാന്ത് സിങ് രാജ്പുതിന്റെ ആത്മഹത്യയ്ക്ക് ശേഷം ബോളിവുഡിലെ നെപോട്ടിസത്തെ കുറിച്ച് കങ്കണ തുറന്നടിച്ചിരുന്നു.

Top