കന്യാദാനത്തെ ചോദ്യം ചെയ്തുള്ള ആലിയയുടെ പരസ്യത്തിനെതിരെ കങ്കണ

ന്യാദാനമെന്ന ആചാരത്തെ ചോദ്യം ചെയ്തുള്ള ആലിയ ഭട്ടിന്റെ പുതിയ പരസ്യത്തിനെതിരെ നടി കങ്കണ റണാവത്ത്. നിഷ്‌കളങ്കരായ ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി മതത്തെ പരസ്യങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും, ഇത് നിരോധിക്കണമെന്നുമാണ് കങ്കണ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പ്രതികരിച്ചത്.

ദാനം എന്നാല്‍ വൃത്തികെട്ട വാക്കല്ലെന്നും, അതിന്റെ അര്‍ഥം വില്‍ക്കുക എന്നല്ലെന്നുമാണ് കങ്കണയുടെ വാദം. ഏറ്റവും സഹിഷ്ണുതയുള്ള മതമായ ഹിന്ദുവിഭാഗത്തെ അപമാനിക്കാനും അപലപിക്കാനും ആഗ്രഹിക്കുന്നവരുടെ കീടമായി മാറരുത്. ഇത്തരം പരസ്യങ്ങള്‍ നിരോധിച്ചുകൊണ്ട് ഇവരുടെ വായടക്കണമെന്നുമാണ് കങ്കണ പറയുന്നത്.

ഒരു വിവാഹവേദിയില്‍ ഇരിക്കുന്ന വധു(ആലിയ ഭട്ട്), തന്റെ അച്ഛനും അമ്മയും മുത്തച്ഛനുമടങ്ങുന്ന കുടുംബം തന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് വിവരിക്കുന്നു. എന്നാല്‍, വീട്ടിലെ മറ്റൊരാളായി കണ്ട് എന്തിനാണ് തന്നെ കന്യാദാനത്തിലൂടെ കൈമാറുന്നതെന്ന് വധു ചോദിക്കുന്നു.

താന്‍ അങ്ങനെ ദാനം ചെയ്യപ്പെടേണ്ടവളാണോ എന്നും, എന്തുകൊണ്ടാണ് കന്യാദാനം മാത്രമുള്ളതെന്നും വധു ആരായുന്നു. എന്നാല്‍, ‘കന്യാമാനി’ലൂടെ വരന്റെ രക്ഷിതാക്കള്‍ വരനെ, വധുവിനും വീട്ടുകാര്‍ക്കും കൈ പിടിച്ചുകൊടുക്കുന്നതോടെ വിവാഹത്തിലെ സമത്വം എന്ന പുതിയ ആശയമാണ് പരസ്യം പങ്കുവയ്ക്കുന്നത്. വിവാഹ ബ്രാന്‍ഡിന്റെ ഈ പരസ്യമാണ് കങ്കണയെ ചൊടിപ്പിച്ചത്.

 

 

Top