ഭാരത് എന്നുപറയുമ്പോള്‍ കുറച്ചുകൂടി സുഖമുണ്ട്; കങ്കണ റണൗട്ട്‌

ന്ത്യയുടെ പേര് ഭാരതം എന്നാക്കണോ എന്ന ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. ജി-20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഒരു ഔദ്യോഗിക ക്ഷണക്കത്താണ് ഈ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ജി-20 ഉച്ചകോടിയുടെ അത്താഴ വിരുന്നിന് ക്ഷണിച്ച് കൊണ്ട് അയച്ച ഔദ്യോഗിക കത്തില്‍ ‘ഇന്ത്യയുടെ പ്രസിഡന്റ് ‘ എന്നതിന് പകരം ‘ഭാരതത്തിന്റെ പ്രസിഡന്റ്’ എന്നാണ് പരാമര്‍ശിച്ചിരുന്നത്. ഇതോടെയാണ് രാജ്യത്തിന്റെ പേര് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണോ എന്ന ഊഹാപോഹങ്ങള്‍ വ്യാപിച്ചത്.

ഇന്ത്യ എന്ന് തന്നെ തുടരണോ അതോ ഭാരതം എന്നാക്കണോ എന്നുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് നടി കങ്കണ റണൗട്ട്. ഇന്ത്യ എന്നു പറഞ്ഞപ്പോള്‍ മുമ്പ് നാക്കുപിഴ വന്ന അവസരങ്ങളുണ്ടായിട്ടുണ്ടെന്നും. എന്നാല്‍ ഭാരതം എന്നു പറയുന്നതില്‍ കുറച്ചുകൂടി സുഖമുണ്ടെന്ന് അവര്‍ പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു അവര്‍ ഈ വിഷയത്തിലുള്ള തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്. താന്‍ ഇപ്പോള്‍ സ്വന്തം രാജ്യത്തിന്റെ സംസ്‌കാരത്തില്‍ അഭിമാനിക്കുന്നുവെന്നും സ്വന്തം സംസ്‌കാരത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളുമ്പോള്‍ അത് തിരിച്ചറിയാന്‍ കഴിയണമെന്നും
കങ്കണ പറഞ്ഞു. സിനിമ മേഖലയില്‍ നിന്നുള്ള മറ്റു അഭിനേയതാക്കളും ഇതേ വിഷയത്തില്‍ തങ്ങളുടെ അഭിപ്രായം പറഞ്ഞിരുന്നു.

Top