കങ്കണയുടെ ക്വീനിന്റെ തമിഴ് പതിപ്പില്‍ നായികയായി കാജല്‍ അഗര്‍വാള്‍ എത്തുന്നു

ഹോളിവുഡ് സൂപ്പർ താരം കങ്കണയെ ദേശീയ പുരസ്കാരത്തിന് അർഹയാക്കിയ ചിത്രമാണ് ക്വീൻ.

കാജല്‍ അഗര്‍വാളാണ് ക്വീനിന്റെ തമിഴ് റീമേക്കില്‍ നായികയായി എത്തുന്നത്.

തമന്നയെയായിരുന്നു ഈ വേഷത്തിലേക്ക് നേരത്തെ പരിഗണിച്ചിരുന്നത്. ചിത്രം ബോളിവുഡ് ബോക്സോഫീസില്‍ വന്‍ വിജയം കൈവരിച്ചപ്പോഴേ അതിന്റെ തെന്നിന്ത്യന്‍ ഭാഷാ റീമേക്കുകളെ കുറിച്ച് ചര്‍ച്ച തുടങ്ങിയിരുന്നു.

നിലവിൽ ചിത്രം തമിഴിലും കന്നഡയിലും ഒരുങ്ങുമെന്നാണ് സംവിധായകന്‍ രമേശ് അരവിന്ദ് പറയുന്നത്.

വിവാഹം മുടങ്ങിയ പഞ്ചാബി പെണ്‍കുട്ടി പാരീസിലേക്ക് പോകുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തില്‍.

കങ്കണയുടെ കരിയറിലെ തന്നെ മികച്ച വേഷമാണിത്. 120 ദിവസം കൊണ്ട് ഇരു ഭാഷകളിലും ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് സംവിധായകന്റെ തീരുമാനം.

രാജ്കുമാര്‍ റാവുവിന്റെ വേഷത്തിലേക്ക് ഇരു ഭാഷകളിലും പരിഗണിക്കുന്നത് പുതുമുഖങ്ങളെയാണ്.

എന്തായാലും കങ്കണ ഉജ്ജ്വലമാക്കിയ ക്വീനിനെ കാജല്‍ അഗര്‍വാള്‍ എങ്ങനെയാകും അവതരിപ്പിക്കുകയെന്ന് കാത്തിരുന്ന് കാണാം.

Top