കഞ്ചിക്കോട്ട് അതിഥി തൊഴിലാളികളുടെ മരണം ട്രെയിന്‍തട്ടിയുള്ള അപകടമരണം

പാലക്കാട്: പാലക്കാട് കഞ്ചിക്കോട്ട് അതിഥി തൊഴിലാളികളെ റെയില്‍വേ ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തൊഴിലാളികളുടെ മരണം ട്രെയിന്‍ തട്ടിയുണ്ടായ അപകടമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഗസ്ത് 3 ന് രാത്രിയാണ് കഞ്ചിക്കോട് റെയില്‍വേ ട്രാക്കിന് മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാരോപിച്ച് മൃതദേഹം വിട്ടു നല്‍കാതെ അതിഥിതൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു.

Top