കഞ്ചാവുമായി പിടിയിലായ യുവ സിനിമ തിരക്കഥാകൃത്തിനെ ജാമ്യത്തില്‍ വിട്ടു

arrest

കോട്ടയം: കോട്ടയത്തെ ഹോട്ടലില്‍ നിന്നും കഞ്ചാവുമായി പിടിയിലായ യുവ തിരക്കഥാകൃത്തിനെ ജാമ്യത്തില്‍ വിട്ടു. അടുത്തിടെ പുറത്തിറങ്ങിയ ‘സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’ എന്ന ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് അതിരമ്പുഴ അമ്മഞ്ചേരി ഇല്ലിക്കല്‍ ദിലീപ് കുര്യനെ(33)യാണു കഞ്ചാവുമായി പൊലീസ് പിടിച്ചത്. ഇയാളില്‍ നിന്നും മൂന്നുഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.

തന്റെ രണ്ടാമത്തെ സിനിമയുടെ തിരക്കഥ ജോലികളിലായിരുന്നു ദിലീപ്. സിനിമയുടെ ആവശ്യത്തിന് വേണ്ടിയാണ് ഇയാള്‍ കോട്ടയത്തെ ഹോട്ടലില്‍ മുറിയെടുത്തത്. രണ്ടു ദിവസമായി ദിലീപും കൂട്ടുകാരും ഹോട്ടലിലുണ്ടായിരുന്നു. ദിലീപിന്റെ പെരുമാറ്റത്തില്‍ തുടക്കം മുതലേ ഹോട്ടല്‍ ജീവനക്കാര്‍ക്ക് സംശയം തോന്നിയിരുന്നു. ഇതിനിടെ നഗരത്തിലെ കഞ്ചാവ് കച്ചവടക്കാരന്‍ ദിലീപിനെ തേടിയെത്തുകയും ചെയ്തു. ഇതോടെ വിവരം ജീവനക്കാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

Top