ഗംഭീര അഭിപ്രായങ്ങളുമായി പ്രദര്‍ശനം തുടരുന്ന ‘കാഞ്ചന 3’; പ്രൊമൊ വീഡിയോ കാണാം

ഗംഭീര അഭിപ്രായങ്ങളുമായി പ്രദര്‍ശനം തുടരുന്ന കോമഡി ഹൊറര്‍ സീരീസായ ചിത്രം കാഞ്ചന 3യുടെ പുതിയ പ്രൊമൊ വീഡിയോ പുറത്തുവിട്ടു. രാഘവ ലോറന്‍സ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലോറന്‍സ് തന്നെയാണ്.

ആകാംക്ഷയുണര്‍ത്തുന്ന കിടിലന്‍ രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. ചിത്രത്തില്‍ ഓവിയയും വേദികയുമാണ് നായികമാര്‍. കോവയ് സരള, കബീര്‍, മനോബാല എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.

ചിത്രത്തിലെ സംഗീതം ഒരുക്കിരിക്കുന്നത് എസ് തമ്മന്‍ ആണ്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. വെട്രി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് റൂബെന്‍ ആണ് എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നത്. കാഞ്ചന 2 ബോക്‌സോഫീസില്‍ നൂറ് കോടി കളക്ഷന്‍ നേടിയിരുന്നതാണ്.

Top