kanayya kumar statement about prakash karatt issue

ന്യൂഡല്‍ഹി: സി.പി.എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ താന്‍ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ കനയ്യ കുമാര്‍ .

ബി.ജെ.പിയുടെ ഫാസിസ്റ്റ് നിലപാടുകള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ കാര്യമാണ് താന്‍ പറഞ്ഞത്. അല്ലാതെ കാരാട്ടിന്റെ പേര് താന്‍ പരാമശിച്ചിട്ടില്ലെന്ന് കനയ്യ ആവര്‍ത്തിച്ചു.

ബി.ജെ.പിക്കെതിരെ ഇടതു പാര്‍ട്ടികള്‍ ഒന്നിക്കണം. ഇപ്പോഴത്തെ തന്റെ ലക്ഷ്യം വിദ്യാഭ്യാസം പൂര്‍ത്തിയാക്കുക എന്നതാണ്. വിദ്യാര്‍ത്ഥി ജീവിതം കഴിഞ്ഞാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന കാര്യം ആലോചിക്കുമെന്നും കനയ്യ കുമാര്‍ പറഞ്ഞു.

ബി.ജെ.പി ഫാസിസ്റ്റ് സംഘടനയല്ലെന്ന പ്രകാശ് കാരാട്ടിന്റെ പരാമര്‍ശത്തിനെതിരെയാണ് കനയ്യ കുമാര്‍ കഴിഞ്ഞ ദിവസം വിവാദ പ്രസ്താവന നടത്തിയത്.

ജെ.എന്‍.യുവില്‍ പഠിച്ച ഒരു മുതിര്‍ന്ന സഖാവ് ബി.ജെ.പി ഫാസിസ്റ്റ് സംഘടന അല്ലെന്നും ഏകാധിപത്യ പ്രവണതയുള്ള സംഘടന മാത്രമാണെന്നുമാണ് പറയുന്നത്. സഖാവേ, അവരോട് പോരാടാന്‍ കഴിയില്ലെങ്കില്‍ താങ്കള്‍ വിരമിച്ച് ന്യൂയോര്‍ക്കിലേക്ക് പോകൂ. ഞങ്ങള്‍ പോരാട്ടം തുടരുമെന്നും കനയ്യ പറഞ്ഞിരുന്നു.

Top