kanayya critises modi in AIYSF meeting

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രൈം മിനിസ്റ്ററല്ല, പ്രൈം മോഡലാണെന്ന് ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാര്‍

എ.ഐ.വൈ.എഫിന്റെ ഇരുപതാം സംസ്ഥാന സമ്മേളന വേദിയിലാണ് കനയ്യകുമാര്‍ മോദിയെ പരിഹസിച്ചത് . സൈന്യത്തിന്റെ മിന്നലാക്രമണത്തിന്റെ പേരില്‍ മോദി രാഷ്ട്രീയം കളിക്കുകയാണെന്നു യഥാര്‍ഥ ചോദ്യങ്ങളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുകയാണെന്നും കനയ്യ കുറ്റപ്പെടുത്തി. യുദ്ധജ്വരമുണ്ടാക്കി ജനശ്രദ്ധ തിരിച്ചുവിടാനാണ് മോദി ശ്രമിക്കുന്നത്. ‘സ്‌കില്‍ ഇന്ത്യയല്ല കില്‍ ഇന്ത്യ’യാണ് മോദിയുടെ ലക്ഷ്യമെന്നും കനയ്യ കുമാര്‍ പരിഹസിച്ചു.

ചെളിയില്‍ വിരിയാറുള്ള താമര ഇപ്പോള്‍ ചാണകത്തിലാണ് വിരിയുന്നത്. അങ്ങനെയുള്ള താമരയ്ക്ക് പുരോഗമന സമൂഹമെന്ന് അഭിമാനിക്കുന്ന കേരളത്തിലും ഇടംകിട്ടിയതിലെ അപകടം തിരിച്ചറിയണം. മോദിയെ വിമര്‍ശിച്ചാല്‍ പാകിസ്താനില്‍ പോകണമെന്നാണ് പറയുന്നത്. ഇങ്ങനെ പോയാല്‍ ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍ എന്ന മുദ്രാവാക്യം വീണ്ടും ഉയര്‍ന്നേക്കുമെന്നും കനയ്യ പറഞ്ഞു.

Top