ഇന്ത്യയുടെ രണ്ടാമത്തെ തലസ്ഥാനമായി ബെംഗളൂരുവിനെ പ്രഖ്യാപിക്കണമെന്ന് മന്ത്രി

bengaluru-map.jpg.image.784.410

ബെംഗളൂരു: ഇന്ത്യയുടെ രണ്ടാമത്തെ തലസ്ഥാനമായി ബെംഗളൂരുവിനെ പ്രഖ്യാപിക്കണമെന്ന് കര്‍ണാടക മന്ത്രി. വ്യാവസായിക മന്ത്രി ആര്‍.വി ദേശ്പാണ്ഡെയാണ് ആവശ്യം ഉന്നയിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ഇന്ത്യക്ക് രണ്ടാം തലസ്ഥാനം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ബെംഗളൂരു ആവശ്യം പൂര്‍ണമായും നിര്‍വഹിക്കുമെന്നും ദേശ്പാണ്ഡെ പറഞ്ഞു. ഇന്ത്യയുടെ വലിപ്പവും വിസ്താരവും അനുസരിച്ച് ഒരു സ്ഥലത്തുനിന്നും നിയന്ത്രിക്കുക എളുപ്പമല്ല. രാജ്യം അതിന്റെ ഭരണനിര്‍വഹണത്തിലും ഘടനപരമായ മാറ്റത്തിലും ദേശീയ പുനര്‍നിര്‍മാണത്തിലും വിപുലമായ പരിവര്‍ത്തനത്തിന്റെ പാതയിലൂടെ കടന്നുപോകുമ്പോള്‍ പ്രത്യേകിച്ചും ഒരു പ്രദേശത്തുനിന്നും നിയന്ത്രിക്കുകയെന്നത് അസാധ്യമാണെന്നും മന്ത്രി പറഞ്ഞു.Related posts

Back to top