രാമചന്ദ്രന്‍ നായരുടെ നിര്യാണം ഇടതുപക്ഷ പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് ; കാനം രാജേന്ദ്രന്‍

kanam rajendran

ചെങ്ങന്നൂര്‍: ഒരു ജനപ്രതിനിധി എന്ന നിലയില്‍ മാത്രമല്ല ഒരു പൊതു പ്രവര്‍ത്തകനെന്ന നിലയിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച നേതാവാണ് കെകെ രാമചന്ദ്രന്‍ നായരെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

ജനങ്ങളോടും പൊതു പ്രവര്‍ത്തകരോടും കക്ഷിരാഷ്ട്രീയത്തിന് അതീതമായി സൗഹൃദത്തോടെ പെരുമാറുകയും തന്റെ നിയോജക മണ്ഡലത്തിന്റെ വികസനത്തിന് സ്വപ്നം കാണുകയും ചെയ്ത ഒരു ജനപ്രതിനിധിയായിരുന്നു അദ്ദേഹമെന്നും കാനം അനുസ്മരിച്ചു.

സൗമ്യമായ പെരുമാറ്റത്തിലൂടെ ജനങ്ങളുടെ സ്‌നേഹദരങ്ങള്‍ ഏറ്റുവാങ്ങിയ ഒരു പൊതു പ്രവര്‍ത്തകനെയാണ് നഷ്ടമായത്. കലാസാംസ്‌കാരിക രംഗത്തും രാമചന്ദ്രന്‍ നായര്‍ നിറ സാന്നിദ്ധ്യമായിരുന്നു. ഇടതുപക്ഷ പ്രസ്ഥാനത്തിന് അദ്ദേഹത്തിന്റെ നിര്യാണം വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

Top