ആരോപണ വിധേയര്‍ എന്നു പറയുന്നവര്‍ കൂടുതല്‍ ജനകീയ പിന്തുണയുള്ളവര്‍ ; കാനം രാജേന്ദ്രന്‍

മലപ്പുറം : ആരോപണ വിധേയര്‍ എന്നു പറയുന്നവര്‍ക്ക് ജനകീയ പിന്തുണയുള്ളതുകൊണ്ടാണ് സ്ഥാനാര്‍ഥികളായതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിജയസാധ്യതയുള്ളവരെ മാത്രം തിരഞ്ഞതുകൊണ്ടാണ് അധികം എം.എല്‍.എമാര്‍ സ്ഥാനാര്‍ഥികളായതെന്നും അദ്ദേഹം അറിയിച്ചു.

ശബരിമല വിഷയവും പെരിയ ഇരട്ടക്കൊലയുമൊന്നും തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ ബാധിക്കില്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

Top