കണ്ണന്‍ ഗോപിനാഥനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്

അലഹബാദ്: കണ്ണന്‍ ഗോപിനാഥനെ ഉത്തര്‍പ്രദേശ് പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. അലഹബാദ് വിമാനത്താവളത്തില്‍ വച്ചാണ് കണ്ണന്‍ ഗോപിനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നേരത്ത ജമ്മു കാഷ്മീരിന്റെ സ്വതന്ത്ര പദവി എടുത്തുകളഞ്ഞതിന്റെ പേരില്‍ ഐഎഎസ് പദവി ഉപേക്ഷിച്ച് ശ്രദ്ധ നേടിയിരുന്നു ഇദ്ദേഹം.

കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയ്‌ക്കെതിരേ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കണ്ണന്‍. അപ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

Top