കേരള കോണ്‍ഗ്രസ് എമ്മിന് പരിഗണന മാത്രമല്ല, ബഹുമാനവും കൊടുക്കുന്നുവെന്ന് കാനം

kanam

തിരുവനന്തപുരം: തെരെഞ്ഞെടുപ്പ് ജയപരാജയങ്ങള്‍ വിലയിരുത്തുന്നത് ആദ്യമായല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരള കോണ്‍ഗ്രസ് എമ്മിന് ഘടകകക്ഷി എന്ന പരിഗണന മാത്രമല്ല, ബഹുമാനവും കൊടുക്കുന്നു. രണ്ടാം സ്ഥാനം ആര്‍ക്കെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

17 സീറ്റും 5 സീറ്റും തമ്മിലുള്ള അന്തരം എല്ലാവര്‍ക്കുമറിയാം. എല്‍ഡിഎഫില്‍ സിപിഐയുടെ സ്ഥാനം പോകുമെന്ന് പറയുന്നവര്‍ കണക്കറിയാത്തവരാണ്. മുന്നണിയിലേക്കുള്ള കേരള കോണ്‍ഗ്രസിന്റെ വരവ് വലിയ ഗുണം ചെയ്തില്ല, ജോസ് കെ മാണിയുടെ പാലായിലെ തോല്‍വി അദ്ദേഹത്തിന് ജനപിന്തുണ ഇല്ലാത്തതിനാലാണ് തുടങ്ങിയ വിമര്‍ശനങ്ങള്‍ക്ക് കേരള കോണ്‍ഗ്രസ് നല്‍കിയ മറുപടി, സിപിഐക്ക് മുന്നണിയിലെ രണ്ടാം സ്ഥാനം നഷ്ടമാകുമോ എന്ന ആശങ്കയുണ്ട് പല തവണ തോറ്റവരാണ് തോല്‍വിയെ കുറിച്ച് പറയുന്നത് എന്നായിരുന്നു വിമര്‍ശനം.

അതിനുള്ള മറുപടിയാണ് കാനം നല്‍കിയത്. 17 സീറ്റും 5 സീറ്റും തമ്മിലുള്ള അന്തരം എല്ലാവര്‍ക്കുമറിയാം. എല്‍ഡിഎഫില്‍ സിപിഐയുടെ സ്ഥാനം പോകുമെന്ന് പറയുന്നവര്‍ കണക്കറിയാത്തവരെന്നും കാനം വിമര്‍ശിച്ചു.

 

Top