ചാണ്ടി വിഷയത്തില്‍ എല്‍ഡിഎഫ് തീരുമാനം ഇന്നലെ പറഞ്ഞതാണ്,അതില്‍ മാറ്റമില്ല ;എന്‍സിപിയോട് കാനം

തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ എല്‍ഡിഎഫ് ഇന്നലെതന്നെ തീരുമാനം എടുത്തതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

ഇന്ന് രാവിലെ അത് മാറ്റാന്‍ ഇത് വേലിയേറ്റവും വേലിയിറക്കവുമല്ലെന്നും കാനം തുറന്നടിച്ചു.

ടി.പി പീതാംബരന് പറയാനുള്ളത് തന്നോടോ എല്‍ഡിഎഫിലോ പറയാം. പരസ്യമായി പ്രതികരിക്കാത്തത് എല്‍ഡിഎഫ് അംഗമെന്ന നിലയിലാണെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

Top