Kanam Rajendran’S Statement about km mani

തിരുവനന്തപുരം:കെ എം മാണിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുവാന്‍ സിപിഐ ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

ഓരോരുത്തര്‍ക്കും ഓരോ നിലപാടാണ്. കെ.എം മാണിയോട് സിപിഐക്ക് മൃദുസമീപനമില്ല. സിപിഐഎം ഉദ്ദേശിക്കുന്ന പ്രശ്‌നാധിഷ്ഠിത നിലപാട് എന്താണെന്ന് അറിയില്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

കെ.എം മാണി അഴിമതിക്കാരന്‍ തന്നെയാണെന്ന് കാനം രാജേന്ദ്രന്‍ നേരത്തെയും വ്യക്തമാക്കിയിട്ടുളളതാണ്.

യുഡിഎഫിലെ അഴിമതിക്കാര്‍ എല്‍ഡിഎഫില്‍ വന്നാല്‍ വിശുദ്ധനാകില്ല. ചില നയങ്ങളുടെ അടിസ്ഥാനത്തിലാണ് ഇടതുമുന്നണി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞതിന് പിന്നാലെയാണ് മാണിയോട് അനുകൂല നിലപാട് കൈക്കൊണ്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനവുമായി എത്തിയതും.

കേരളാ കോണ്‍ഗ്രസിനെ വര്‍ഗീയ കക്ഷിയായി മാറ്റിനിര്‍ത്താനല്ല തങ്ങള്‍ ശ്രമിച്ചത്.

ചില സന്ദര്‍ഭങ്ങളില്‍ പ്രശ്‌നാധിഷ്ഠിതമായി മുമ്പും സഹകരിച്ചിരുന്നു. മാണി സ്വീകരിക്കുന്ന നിലപാട് നോക്കിയായിരിക്കും സഹകരണം. അതിനര്‍ത്ഥം ഉടന്‍ കേരള കോണ്‍ഗ്രസ് എമ്മിനെ എല്‍ഡിഎഫില്‍ എടുക്കുമെന്നല്ല.

എന്നാല്‍ ഭാവി പ്രവചിക്കാനുമില്ല. അടിത്തറ വിപുലീകരിക്കാനുള്ള അവസരമായി എല്‍ഡിഎഫ് ഇതിനെ കാണുകയാണെന്നും കോടിയേരി പറഞ്ഞിരുന്നു.

Top