തിരുവനന്തപുരം: എന്‍സിപി നേതാവ് എ.കെ ശശീന്ദ്രന് മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതില്‍ സിപിഐക്ക് എതിര്‍പ്പില്ലെന്ന് കാനം രാജേന്ദ്രന്.
ധാര്‍മ്മികമായി ശശീന്ദ്രന് തിരിച്ചുവരേണ്ടതാണെന്നും, എന്‍സിപിയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും കാനം അറിയിച്ചു.
നേരത്തെ, ഫോണ്‍കെണി വിവാദ കേസില്‍ എന്‍സിപി നേതാവ് എ.കെ.ശശീന്ദ്രന് കുറ്റവിമുക്തനായതിനാല്‍ മന്ത്രിപദത്തില്‍ തിരിച്ചെത്തുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന് പറഞ്ഞിരുന്നു.
കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്താന്‍ നാളെ ഡല്‍ഹിക്ക് പോകുമെന്നും ടി.പി.പീതാംബരന് വ്യക്തമാക്കിയിരുന്നു.
നേരത്തെ, ഫോണ്‍കെണി കേസില്‍ മുന്‍മന്ത്രി എ.കെ ശശീന്ദ്രന് കുറ്റവിമുക്തനായിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കരുതെന്ന പൊതുതാല്പര്യ ഹര്‍ജിയും തള്ളിയിരുന്നു.
ഇതിനെ തുടര്‍ന്നാണ് ശശീന്ദ്രന് മന്ത്രിസ്ഥാനത്തേക്ക് മടങ്ങിയെത്തുമെന്ന് വ്യക്തമാക്കി ടി.പി.പീതാംബരന് രംഗത്ത് വന്നിരിക്കുന്നത്.