സമുന്നതനായ പൊതുപ്രവര്‍ത്തകനെന്ന നിലയ്ക്ക് കാനം രാജേന്ദ്രന്റെ വിയോഗം ഏറ്റവും ദുഃഖകരമാണ് ; ആര്‍. ബിന്ദു

മുന്നതനായ പൊതുപ്രവര്‍ത്തകനെന്ന നിലയ്ക്ക് കാനം രാജേന്ദ്രന്റെ വിയോഗം ഏറ്റവും ദുഃഖകരമാണ്. വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ തുടങ്ങി, മികച്ച നിയമസഭാ സാമാജികന്‍, സി.പി.ഐ. സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച കാനത്തിന്റെ വ്യക്തിത്വം എക്കാലത്തും സമാദരണീയമായിരുന്നു.

ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളോടുള്ള പോരാട്ടത്തിലും അവരോട് ചാര്‍ച്ച പുലര്‍ത്തുന്ന കോണ്‍ഗ്രസിനെ തുറന്നുകാട്ടുന്നതിലും വിട്ടുവീഴ്ചയില്ലാത്ത നേതാവായിരുന്നു കാനം.

Top