അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സര്‍ക്കാറിന് തിരിച്ചടിയല്ലന്ന് കാനം രാജേന്ദ്രന്‍

kanam rajendran

തിരുവനന്തപുരം: പ്രളയകാലത്ത് ഡാമുകള്‍ തുറന്നുവിട്ടതില്‍ വീഴ്ചയുണ്ടായെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സര്‍ക്കാറിന് തിരിച്ചടിയല്ലന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സര്‍ക്കാര്‍ നടപടികള്‍ സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ നേരത്തെ തന്നെ ശരിവച്ചതാണ്. അതിനാല്‍ അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിന് യാതൊരു പ്രധാന്യവുമില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.

കേരളത്തിലുണ്ടായ മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണത്തിന് ബലമേകുന്നതായിരുന്നു അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്ന് അമിക്കസ് ക്യൂറി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.

Top