വനിതാ മതിലിനെ തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ വിലപ്പോവില്ലെന്ന് കാനം രാജേന്ദ്രന്‍

kanam pinaray

തിരുവനന്തപുരം: സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെ വര്‍ഗ്ഗീയ മതിലെന്ന് വിശേഷിപ്പിച്ച് തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ വിലപ്പോവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ ഒറ്റപ്പെടുത്തി നേട്ടമുണ്ടാക്കാനാണ് ബിജെപിയുടെയും യുഡിഎഫിന്റെയും ശ്രമമെന്നും നവോത്ഥാന മൂല്യങ്ങള്‍ തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങള്‍ അപകടകരമാണെന്നും കാനം പറഞ്ഞു.

വനിതാ മതിലില്‍ വിള്ളല്‍ വീണുവെന്നും ചില എടുക്കാചരക്കുകളെയാണ് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തതെന്നുമുള്ള രമേശ് ചെന്നിത്തലയുടെ അഭിപ്രായം വിലകുറഞ്ഞതാണ്. വിള്ളലുണ്ടാവുന്ന ഒന്നല്ല വനിതാ മതില്‍. ഇതൊരു രാഷ്ട്രീയ മതിലുമല്ല. വര്‍ഗീയ വിഷക്കാറ്റിനെ തടയാനുള്ള ഒന്നാണ്. വനിതാ മതിലിനെ ജാതീയതയും വര്‍ഗീയതയും ഇളക്കി തകര്‍ക്കാനാണ് പ്രതിപക്ഷ നേതാവിന്റെ ശ്രമമെന്നും കാനം വ്യക്തമാക്കി.

Top