Kanam Rajendran supported VS Achuthanandan

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ നയിക്കാന്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് അയോഗ്യതയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

ജാഥ നയിക്കുന്നവരെല്ലാം മുഖ്യമന്ത്രിയാകുന്ന കീഴ്‌വഴക്കം എല്‍ഡിഎഫില്‍ ഇല്ല. പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ വി.എസ് നല്ല രീതിയില്‍ എല്‍ഡിഎഫിനെ നയിച്ചുവെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിനു മുന്‍പുള്ള കേരള യാത്രയുടെ ക്യാപ്റ്റനായി സിപിഎം പിണറായി വിജയനെ നിയോഗിച്ചതിനു പിന്നാലെയാണ് സിപിഐയുടെ അഭിപ്രായ പ്രകടനം.

Top