സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്ന് കാനം രാജേന്ദ്രന്‍

kanam pinaray

കോഴിക്കോട് : ഇടത് മുന്നണിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം കേരള സംരക്ഷണ യാത്രക്ക് ശേഷം ഉണ്ടാകുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

മാര്‍ച്ച് ആദ്യവാരം സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച പൂര്‍ത്തിയാകും. ഒരു പ്രശ്‌നവുമില്ലാതെ ഇടതു മുന്നണിക്ക് സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

സീറ്റുകളുടെ കാര്യത്തില്‍ ഒരു തര്‍ക്കവും മുന്നണിയില്‍ ഉണ്ടാകില്ലന്നും സംസ്ഥാന സര്‍ക്കാരിന്റെ കൂടി വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്നും കാനം അറിയിച്ചു.

കേരള യാത്രക്ക് ലഭിക്കുന്ന ജനപിന്തുണ തെരഞ്ഞെടുപ്പ് ഫലത്തിന്റെ സൂചനയാണെന്നും കാനം വ്യക്തമാക്കി.

Top