മകന്റെ പേരിലുള്ള അഴിമതി ആരോപണം : പിന്നില്‍ നിക്ഷിപ്ത താത്പര്യക്കാരാണെന്ന് കാനം

kanam

തിരുവനന്തപുരം: മകന്റെ പേരിലുള്ള അഴിമതി ആരോപണം തള്ളി കാനം രാജേന്ദ്രന്‍. തനിക്ക് മകനുണ്ടായതും അവന് പ്രായപൂര്‍ത്തിയായതും ഇപ്പോഴല്ല. ഇതുവരെയില്ലാത്ത ആരോപണങ്ങള്‍ ഇപ്പോള്‍ ഉയര്‍ന്നുവരുന്നതിന് പിന്നില്‍ നിക്ഷിപ്ത താത്പര്യങ്ങള്‍ മാത്രമാണ് ഉള്ളതെന്നും കാനം പറഞ്ഞു.

മകനെക്കുറിച്ചുള്ള ആരോപണങ്ങള്‍ ചില പത്രങ്ങളില്‍ വരുന്നുണ്ട് എന്നല്ലാതെ എനിക്ക് കൂടുതലായി അറിയില്ല. പാര്‍ട്ടി ഓഫീസിന്റെ മതിലില്‍ പോസ്റ്റര്‍ ഒട്ടിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും കാനം വ്യക്തമാക്കി.

മകന്‍ സിവില്‍ സപ്ലൈസിലേക്ക് ഭക്ഷ്യവസ്തുകള്‍ വിതരണം ചെയ്യുന്നതിനുള്ള കരാര്‍ ഏറ്റെടുത്ത് അഴിമതി നടത്തിയെന്നും അതുമായി ബന്ധപ്പെട്ട ബ്ലാക്ക് മെയിലിങാണ് തന്റെ മൗനങ്ങള്‍ക്ക് പിന്നിലെന്നുമുള്ള ആരോപണങ്ങള്‍ക്കായിരുന്നു കാനത്തിന്റെ പ്രതികരണം.

അതേസമയം സിപിഐ എറണാകുളത്ത് ഡിഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ എംഎല്‍എയെ പൊലീസ് മര്‍ദ്ദിച്ചിട്ടുണ്ടെന്നും എല്‍ദോയെ കണ്ട തനിക്ക് അത് ബോധ്യപ്പെട്ടിട്ടുണ്ടെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

എന്നാല്‍ പരുക്ക് ഉണ്ടോ ഇല്ലയോ എന്ന് പറയേണ്ടത് നമ്മളല്ലല്ലോ എന്നും ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ബാക്കി പ്രതികരണം ആകാമെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

Top